സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പുറത്തുവിട്ടു. cbseresults.nic.in വെബ്സൈറ്റിലൂടെ പരീക്ഷാഫലം അറിയാം.
കൊവിഡ്-19 രോഗവ്യാപന പശ്ചാത്തലത്തില്‍ സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് പുറത്തിറക്കിയ മാര്‍ഗരേഖ പ്രകാരമാണ് ഫലം കണക്കാക്കിയിരിക്കുന്നത്.
99.04% വിജയ ശതമാനം. കഴിഞ്ഞ വർഷം ഇത് 91.46% ആയിരുന്നു. രണ്ട് ലക്ഷത്തിലധികം കുട്ടികൾ 90% മുകളിൽ മാർക്ക് നേടിയിട്ടുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പുറത്തുവിട്ടിരുന്നു. 99.37% ആയിരുന്നു വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക