പ്രവാസി മലയാളി കുത്തേറ്റ് മരിച്ചു. മലപ്പുറം കോട്ടക്കല്‍ വലിയപറമ്പ് സ്വദേശി കുഞ്ഞലവി എന്ന ഉണ്ണീന്‍ നമ്പ്യേടത്ത് (45) ആണ് മരണപ്പെട്ടത്. ജിദ്ദയിലാണ് സംഭവം.
അല്‍ മംലക എന്ന സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു കൊല്ലപ്പെട്ട കുഞ്ഞലവി. കളക്ഷന്‍ കഴിഞ്ഞു മടങ്ങുമ്പോൾ അക്രമികള്‍ കുത്തിയ ശേഷം പണവുമായി കടന്നുകളയുകയായിരുന്നു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക