ഇന്ത്യയിലെ ബ്രിട്ടീഷ് ഹെെക്കമ്മീഷണർ അലക്സ് എല്ലിസ് മൈസൂർ മസാല ദോശ കഴിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ബംഗളൂരുവിൽ ആദ്യമായി സന്ദർശനത്തിനെത്തിയ അദ്ദേഹം മൈസൂർ മസാല ദോശ കഴിക്കുന്ന വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
വീഡിയോയ്ക്കൊപ്പം സ്വാദിഷ്ടമായ മൈസൂർ മസാലദോശ !! # ബംഗളൂരുവിലേക്ക് എന്റെ ആദ്യ സന്ദർശനം# എന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹം ദോശ വളരെ ആസ്വദിച്ച് കഴിക്കുന്നത് വീഡിയോയിൽ കാണാം. എങ്ങനെയാണ് ദോശ കഴിക്കേണ്ടതെന്നും അദ്ദേഹം വീഡിയോയിൽ കാണിക്കുന്നുണ്ട്.
92% of Twitter is correct! It tastes better with the hand. ✋
ಮಸಾಲೆ ದೋಸೆ | ಬೊಂಬಾಟ್ ಗುರು👌 | एकदम मस्त 🙌 https://t.co/fQJZ3bKfgW pic.twitter.com/xoBM2VEqxD
— Alex Ellis (@AlexWEllis) August 5, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക