ചരക്കു വാഹനങ്ങൾക്ക് നികുതി അടയ്ക്കുവാനുള്ള തീയതി നീട്ടി. സെപ്റ്റംബര്‍ 30 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. ജൂലൈ ഒന്നു മുതല്‍ ആരംഭിക്കുന്ന ക്വാര്‍ട്ടറിലെ നികുതി അടയ്ക്കാനുള്ള തിയതിയാണ് നീട്ടിയത്. ജൂലൈ ഒന്നു മുതല്‍ നികുതി അടയ്ക്കേണ്ട ചരക്ക് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള അവസാന തിയതി ജൂലൈ 31ന് അവസാനിച്ചതായിരുന്നു. കോവിഡ് പ്രതിസന്ധി വന്നതോടെയാണ് തീയതി നീട്ടി നൽകാൻ തീരുമാനിച്ചത്.
മസാല ദോശ കഴിക്കേണ്ടത് എങ്ങനെ?; ഇന്ത്യയിലെ ബ്രിട്ടീഷ് ഹെെക്കമ്മീഷണറുടെ വീഡിയോ വൈറലാകുന്നു
കോവിഡും തുടർന്ന് വന്ന ലോക്ക്ഡൗണും കാരണം ഒരു വർഷത്തോളമായി ചരക്ക് ഗതാഗത മേഖലയിലെ തൊഴിലാളികളും വാഹന ഉടമകളും സാമ്പത്തിക പ്രതിസന്ധിയിലാണ്. നികുതി അടയ്ക്കാനുള്ള തിയതി നീട്ടിയിരിക്കുന്നതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. ഇനിയും ഒരു ലക്ഷത്തോളം വാഹന ഉടമകള്‍ നികുതി അടയ്ക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക