ഫരീദാബാദ് : പ്രണയബന്ധത്തെ എതിർത്ത അമ്മയെ കൊലപ്പെടുത്തിയെന്നാരോപിച്ച് ഫരീദാബാദ് പോലീസ് 16 വയസുള്ള ഒരു പെൺകുട്ടിയെയും 18 കാരനായ കാമുകനെയും അറസ്റ്റ് ചെയ്തു.
കാമുകൻ വീഡിയോ കോളിലൂടെ “നിർദ്ദേശങ്ങൾ നൽകി”യത് അനുസരിച്ച് പെൺകുട്ടി കുറ്റകൃത്യം ചെയ്തതായി പോലീസ് പറഞ്ഞു.
ജൂലൈ 10, 11 തീയതികളിലാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു.ഇരയുടെ മകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഒരു ഫുഡ് ഡെലിവറി കമ്പനിയിൽ ജോലി ചെയ്യുന്ന മകന് ആ സമയത്ത് വീട്ടിൽ ആയിരുന്നു.
ജൂലൈ 10 ന് 18 കാരൻ പെൺകുട്ടിയുടെ വീട്ടിൽ പോയി ചില ഉറക്ക ഗുളികകൾ നല്കി. ഒരു ഗ്ലാസ് നാരങ്ങാ വെള്ളത്തിൽ ഇവ കലർത്തി മകള്‍ അമ്മയ്ക്ക് നൽകിയതായി പോലീസ് പറഞ്ഞു.
“ഇരുവരെയും കോടതിയിൽ ഹാജരാക്കി. പതിനെട്ടുകാരനെ
ഫരീദാബാദിലെ ജയിലിലേക്ക് അയച്ചപ്പോൾ പെൺകുട്ടിയെ ജുവനൈൽ ഹോമിലേക്ക് അയച്ചു, ”ഫരീദാബാദ് പോലീസ് പിആർഒ സുബേ സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക