തന്റെ നിലപാടുകൾക്കൊണ്ട് സിനിമാ ലോകത്തിനു പുറത്തും ശ്രദ്ധിക്കപ്പെട്ട ആളാണ് നടൻ ഹരീഷ് പേരടി. സിനിമാക്കകത്തും പുറത്തുമുള്ള കാര്യങ്ങളിൽ തന്റെ അഭിപ്രായങ്ങൾ വെട്ടി തുറന്ന് പറയാറുണ്ട് ഇപ്പോഴും ഇദ്ദേഹം. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ അഭിപ്രായങ്ങൾ പങ്കുവക്കാറുള്ളതും ഇത് വഴിയാണ്. താരത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ എത്താറുമുണ്ട്. ഇപ്പോഴിതാ നടൻ മമ്മുട്ടിയെ കുറിച്ചുള്ള താരത്തിന്റെ കുറിപ്പാണ് ചർച്ചയാകുന്നത്. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
ഹരീഷ് പേരാടിയുടെ ഫേസ്ബുക്ക് കുറിപ്പ്;
ഒരാൾ അയാളുടെ സൗന്ദര്യം ,ആരോഗ്യം,അഭിപ്രായം,രാഷ്ട്രിയം എല്ലാം കാത്തു സൂക്ഷിക്കണമെങ്കിൽ അയാൾക്ക് ഇഷ്ട്ടപ്പെടാത്ത എന്തിനോടൊക്കെ സമരസപ്പെടേണ്ടി വരും..പൊരുത്തപ്പെടേണ്ടി വരും എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?..മമ്മുട്ടി എന്ന ഈ നടനെ പരിചയപ്പെട്ടതിനുശേഷം കുറച്ച് അത്ഭുതത്തോടെ ഈ ചിന്ത എന്നെ പലപ്പോഴും വേട്ടയാടിയിട്ടുണ്ട്…അഹങ്കാരം എന്ന വികാരം ഏതോ ബുദ്ധിശൂന്യർ ഇയാളിൽ അടിച്ചേൽപ്പിച്ചതാണ് …ഞാൻ കണ്ട ലാളിത്യമുള്ള പത്ത് മനുഷ്യരെ എണ്ണാൻ എന്നോട് പറഞ്ഞാൽ അതിൽ ഒരാളായിരിക്കും നമ്മുടെ അഭിമാനമായ മമ്മുക്ക..ഇഷ്ട്ടപെട്ടതിനെയൊക്കെ സംരക്ഷിച്ച് ഇഷ്ട്ടപെടാത്തിനൊടെക്കെ പൊരുത്തപ്പെടാൻ പറ്റുന്നുണ്ടെങ്കിൽ അയാൾ വലിയ മനുഷ്യനാണ് …ജീവിതം സന്യാസമാണ്… അഭിനേതാവ്,നടൻ, നല്ലനടൻ, എല്ലാം കഴിഞ്ഞ് മഹാനടനിലേക്ക് എത്തിയ ലോകത്തിലെ എണ്ണം പറഞ്ഞ നടൻമാരുടെ പേരുകളിൽ ഇടം പിടിച്ച നമ്മുടെ സ്വന്തം മമ്മുക്ക..സാർ..ഈ 50ത് വർഷങ്ങൾക്കുമുന്നിൽ തലകുനിച്ചുകൊണ്ട്..ഹൃദയം നിറഞ്ഞ ആശംസകൾ..
പ്രതികരിക്കാൻ ഇവിടെ എഴുതുക