തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ചയും ശനിയാഴ്ചയും കനത്തമഴയ്ക്ക് സാധ്യത. ഇന്ന് എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ജാഗ്രതാനിർദേശം നൽകിയത്.
ശനിയാഴ്ചയും എട്ടു ജില്ലകളിൽ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
ശനിയാഴ്ച രാത്രി 11.30 വരെ കേരളത്തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള തീരപ്രദേശങ്ങളിൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാല വീശിയടിക്കാൻ സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക