തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ഹർജിയിൽ ലോകായുക്ത നോട്ടീസ് അയച്ചു. സാമൂഹ്യ നീതി വകുപ്പിനും നോട്ടീസ് അയച്ചിട്ടുണ്ട്. അഖില ഖാൻ ആണ് പരാതിക്കാരി.
ഷാഹിദ കമാലിന്റെ സർവകലാശാല ബിരുദവും ഡോക്ടറേറ്റും വ്യാജമാണെന്നാണ് ആരോപണം. ഡിഗ്രി വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്ത ഷാഹിദ കമാൽ തനിക്ക് ഡോക്ടറേറ്റുണ്ടെന്ന് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതായും പരാതിക്കാരി പറയുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ പൊലീസിനെയും സർക്കാരിനെയും സമീപിച്ചിരുന്നു. എന്നാൽ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ലോകായുക്തയെ സമീപിക്കുന്നതെന്നും ഹർജിയിൽ പരാതിക്കാരി പറയുന്നു. ഹർജി ഒക്ടോബർ അഞ്ചിന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക