ഹൈദരാബാദിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന മോഹൻലാലിന്റെ പുതിയ ചിത്രമായ ബ്രോ ഡാഡിയുടെ ഷൂട്ടിംഗിനിടയിൽ ഉള്ള ഇടവേളയിൽ മോഹൻലാലിനും മീനയ്ക്കും വിരുന്നൊരുക്കി കന്നഡ സൂപ്പർസ്റ്റാർ മോഹൻ ബാബു. മോഹൻ ബാബുവിന്റെ ക്ഷണം സ്വീകരിച്ചാണ് ഇരുവരും അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്.
മോഹൻ ബാബുവിന്റെ ഭാര്യ, മക്കളായ ലക്ഷ്മി മഞ്ചു, വിഷ്ണു മഞ്ചു എന്നിവരും അദ്ദേഹത്തിന്റെ മരുമകളായ വിറാനിക്കയും വിരുന്നിന് കൂടെയുണ്ടായിരുന്നു. ലൂസിഫറിനു ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി.
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിനു ശേഷം കല്യാണി പ്രിയദർശൻ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ബ്രോ ഡാഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക