നൗകാമ്പ്: ബാഴ്സലോണയില്‍ നിന്ന് ഔദ്യോഗികമായി വിടവാങ്ങല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി. നൗകാമ്പിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പൊട്ടിക്കരഞ്ഞാണ് മെസി സംസാരിച്ചത്.
തനിക്കും കുടുംബത്തിനും ബാഴ്സ വിട്ട് പോകാന്‍ ഉദ്ദേശമില്ലെന്നും ബാഴ്സലോണയില്‍ അവരുടെ ഭാവി ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും മെസി പറഞ്ഞു.
‘ഞാന്‍ ഇത്രയും വര്‍ഷങ്ങളായി ഇവിടെയുണ്ട്. എന്റെ 13 വയസ്സ് മുതല്‍… 21 വര്‍ഷത്തിനുശേഷം ഞാന്‍ പോകും. എല്ലാത്തിനും നന്ദി. എന്റെ സഹപ്രവര്‍ത്തകര്‍ക്ക് മുഴുവന്‍ ഹൃദയം നിറഞ്ഞ നന്ദി. ഞാന്‍ ഈ ക്ലബ്ബിനായി എല്ലാം നല്കി,’ മെസി പറഞ്ഞു.
ബാഴ്സയില്‍ തുടരാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് മെസി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ലാലിഗ നിയമങ്ങള്‍ എല്ലാം തകിടം മറിച്ചു.
കൊറോണ മൂലമുള്ള വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് ബാഴ്സയെ മെസിയുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കിയത്. മെസിയുടെ വേതനം പകുതിയാക്കി കുറയ്ക്കാനായിരുന്നു ക്ലബ്ബ് തീരുമാനം.
പുതിയ കരാറില്‍ ഒപ്പുവയ്ക്കുന്നതിന് മുന്നോടിയായുള്ള അവസാന ചര്‍ച്ചയ്ക്ക് പിന്നാലെയാണ് മെസിയുടെ പടിയിറക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക