മലയാളത്തിലെ എക്കാലത്തെയും മികച്ച ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴ് പുറത്തിറങ്ങിയിട്ട് 27 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.
ശോഭനയുടെ കരിയറിലെ ഏറ്റവും ശ്രദ്ധ നേടിയ കഥാപാത്രങ്ങളിൽ ഒന്നാണ് മണിച്ചിത്രത്താഴിലെ ‘നാഗവല്ലി’. ഇപ്പോഴിതാ, ശോഭന തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
ഒരു വരാന്തയിലൂടെ ഡാൻസിന്റെ ആടയാഭരണങ്ങൾ അണിഞ്ഞ് പതിയെ നടന്നുവരുന്ന ശോഭനയെ ആണ് വീഡിയോയിൽ കാണുക. ചിലങ്കയുടെ ശബ്ദവും ശോഭനയുടെ സ്വരവും വിഷ്വലുകൾക്ക് അകമ്പടിയാവുന്നു.
“ഞാൻ എന്റെ ഭൂതകാലത്തിന്റെയും അനുഭവങ്ങളുടെയും തുടർച്ചയാണ്,” ശോഭന പറയുന്നു. മന്ത്ര, നാഗവല്ലി, മലയാളം മൂവീസ് എന്നീ ഹാഷ്ടാഗുകളോടെയാണ് ശോഭന വീഡിയോ പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക