തൃശൂര്‍:തൃശൂരില്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ്ചെയ്തു. ചുമട്ടുതൊഴിലാളിയായ കരുവാപ്പാടി സ്വദേശി ജോസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കേസിന് ആസ്പദമായ സംഭവം നടന്നത് ആഗസ്റ്റ് മാസം 4,5 ദിവസങ്ങളിലാണ് . സംഭവം നടന്ന ഉടന്‍ തന്നെ യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായി കൊരട്ടി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക