മുംബൈ: മഹാരാഷ്ട്രയിൽ വാക്കുതർക്കത്തിനിടെ സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി. ഞായറാഴ്ച നാഗ്പുരിലെ ദബ്ബയിലാണ് സംഭവം നടന്നത്. രാജു നന്ദേശ്വർ(35) എന്നയാളാണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് ദേവൻഷ് വാഘോഡിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കാർ മെക്കാനിക്കുകളാണ്.
ഒരു മുറിയിലാണ് ഇരുവരും താമസിച്ചിരുന്നത്. ഞായറാഴ്ച ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വാഘോഡ് രാജുവിൻറെ തലയിൽ ഇടിച്ചു. രാജു സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു.
പിന്നീട് തുറസായ സ്ഥലത്ത് മൃതദേഹം ഉപേക്ഷിച്ച വാഘോഡ് വീട് വൃത്തിയാക്കിയതിനു ശേഷം കിടന്നുറങ്ങി. മൃതദേഹം കണ്ട പ്രദേശവാസികളാണ് സംഭവം പോലീസിൽ അറിയിച്ചത്.അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക