സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പാർട്ടി ഓഫീസുകളിൽ ദേശീയ പതാക ഉയർത്താനൊരുങ്ങി സി.പി.എം. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാനാണ് സി.പി.എം തീരുമാനിച്ചിരിക്കുന്നത്. ഇതിനോട് അനുബന്ധിച്ച് രാജ്യത്തെ എല്ലാ പാർട്ടി ഓഫീസുകളിലും ദേശീയ പതാക ഉയർത്താൻ പാർട്ടി തീരുമാനിച്ചതായി മുതിർന്ന നേതാവ് സുജൻ ചക്രബർത്തി പറഞ്ഞു.
പശ്ചിമ ബംഗാളിൽ നിന്നുള്ള മുതിർന്ന കേന്ദ്ര കമ്മിറ്റി അംഗമാണ് സുജൻ ചക്രബർത്തി. ആദ്യമായാണ് ഇത്തരത്തിൽ പാർട്ടി ഓഫീസുകളിൽ ദേശീയ പതാക ഉയർത്തുന്നത്. അഭിവക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ‘ഈ സ്വാതന്ത്ര്യം വ്യാജമാണ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോഴാണ് സിപിഎം ഈ തീരുമാനമെടുത്തിരിക്കുന്നത്.
സാധാരണയായി പാർട്ടി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് ഫാസിസ്റ്റ് ശക്തികളാലും വർഗ്ഗീയ ശക്തികളാലും രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ചർച്ചകൾ നടത്തിക്കൊണ്ടാണ്. ഇത്തവണ രാജ്യത്തിന്റെ 75-ാം ദിനമായതുകൊണ്ട് തന്നെ കൂടുതൽ വിപുലമായി നടത്തും. 75-ാം വാർഷികവും 100-ാം വാർഷികവും എല്ലാ സമയത്തും വരുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക