കണ്ണൂർ: ഉത്തരേന്ത്യയിലൂടെ ഇ ബുൾജെറ്റ് വ്ളോഗർമാർ അപകടകരമായ രീതിയിൽ വാഹനമോടിച്ച സംഭവത്തിലും നടപടിയ്ക്ക് പോലീസ് ഒരുങ്ങുന്നു.
ആംബുലൻസ് എന്ന വ്യാജേന സൈറണും എയർഹോണും മുഴക്കി പരിഭ്രാന്തി പരത്തി അതിവേഗത്തിൽ യാത്ര ചെയ്യുന്ന വീഡിയോ ഇവർതന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്. ദൃശ്യങ്ങൾ ബിഹാർ പൊലീസിന് കൈമാറുമെന്ന് കണ്ണൂർ കമ്മീഷണർ അറിയിച്ചു.
വാൻ ലൈഫ് യാത്രയുടെ ഭാഗമായി ബിഹാറിലാണ് ആംബുലൻസ് എന്ന വ്യാജേന സൈറണും എയർഹോണും മുഴക്കി അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്. എബിനും ലിബിനും തന്നെയാണ് ഈ സംഭവത്തിൻറെ വീഡിയോ യൂട്യൂബിലൂടെ പങ്കുവച്ചത്.
ആൾക്കൂട്ടമുള്ള കവലകൾ അതിവേഗതയിൽ കടന്ന് പരിഭ്രാന്തി പരത്തിയാണ് വാഹനമോടിക്കുന്നത്. മുഴുവൻ സമയവും സൈറണും എയർഹോണും മുഴക്കുന്നു.
പൊലീസ് വാഹനങ്ങളെയടക്കം പിന്നിലാക്കി ആംബുലൻസ് എന്ന വ്യാജേന അപകടകരമായ യാത്രയ്ക്ക് തത്സമയ കമന്ററിയുമുണ്ട്.ഗുരുതരമായ കുറ്റകൃത്യമാണെന്നും നിയമ നടപടിക്കായി വീഡിയോ ബിഹാർ പൊലീസിന് കൈമാറുമെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക