ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് വിമാന സര്‍വീസ് നടത്താൻ തീരുമാനവുമായി ബജറ്റ് എയര്‍ലൈന്‍ ഫ്ലൈ ദുബൈ. രാജ്യത്തെ ഒൻപത് നഗരങ്ങളില്‍ നിന്ന് ദുബൈയിലേക്ക് വിമാന സര്‍വീസ് നടത്താനാണ് ഫ്ലൈ ദുബൈ തീരുമാനിച്ചിരിക്കുന്നത്. ദുബായില്‍ ഇഷ്യു ചെയ്ത താമസ വിസയുള്ളവര്‍ക്കാണ് യാത്രാ അനുമതി നൽകുക. വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് പതിനാല് ദിവസം കഴിഞ്ഞവർക്ക് പ്രവേശനം സാധ്യമാകും. ദുബായിൽ താമസ വിസയുള്ളവർക്ക് മാത്രമായിരിക്കും ഇളവുകൾ ലഭ്യമാകുക.
ടോക്കിയോ ഒളിംപിക്സ്; രാജ്യത്തിന്റെ അഭിമാന താരങ്ങൾ നാട്ടിൽ തിരിച്ചെത്തി
കേരളത്തിലാകട്ടെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്നാണ് സര്‍വീസുകള്‍ നടത്തുന്നത്. അഹമ്മദാബാദ്, ബംഗളുരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ നിന്നും ദുബായിലേക്ക് സര്‍വീസുകള്‍ ഉണ്ടായിരിക്കും. ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്സിന് സ്വീകരിച്ചവര്‍ക്കും ദുബായിലേക്ക് വരാമെന്ന് വിമാന കമ്പനികള്‍ അറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക