ടോക്കിയോ ഒളിംപിക്സിന് തിരശ്ശീല വീഴുകയും രാജ്യത്തിന്റെ അഭിമാന താരങ്ങൾ സ്വന്തം നാടുകളിലേക്ക് തിരിച്ചെത്തുകയും ചെയ്തു. വലിയ വരവേല്‍പ്പോടെയാണ് രാജ്യം അവരെ സ്വീകരിക്കുന്നത്. രാജ്യത്തിനായി ഒളിംപിക്സിൽ മെഡൽ നേടിയ താരങ്ങളെ കായിക മന്ത്രാലയം ആദരിക്കും. ഡൽഹിയിൽ വിമാനമിറങ്ങിയ താരങ്ങളെ ജനക്കൂട്ടം വലിയ കയ്യടികളോടെ വരവേറ്റു. അശോക ഹോട്ടലിൽ താമസിക്കുന്ന ടീമംഗങ്ങള്‍ക്ക് പ്രത്യേക വിരുന്നും ഒരുക്കും.
സ്വാതന്ത്ര്യദിനം : ഒരു വര്‍ഷം നീളുന്ന ആഘോഷപരിപാടികളുമായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്
സ്വാതന്ത്ര്യ ദിന ചടങ്ങിലും പങ്കെടുത്ത ശേഷമായിരിക്കും താരങ്ങൾ വീടുകളിലേക്ക് മടങ്ങുക. ഒളിംപിക്സിൽ ഇത്തവണ ഇന്ത്യയ്ക്ക് അഭിമാനിയ്ക്കാൻ ഏറെയുണ്ട്. സ്വർണം, വെള്ളി, വെങ്കലം തുടങ്ങി ഏഴ് മെഡലുകളാണ് ഇത്തവണ ഇന്ത്യ സ്വന്തമാക്കിയത്. താരങ്ങളുടെ ജന്മ സ്ഥലങ്ങളിലും സംസ്ഥാന തലത്തിലും താരങ്ങള്‍ക്കായി വന്‍ സ്വീകരണമാണ് ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക