യുഎഇയില്‍ 2ജി മൊബൈല്‍ നെറ്റ്വര്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നു. അടുത്ത വർഷം ഡിസംബറോടെ 2ജി മൊബൈല്‍ നെറ്റ്വര്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കുവാനാണ് തീരുമാനം. അതിനാൽ തന്നെ ഈ മൊബൈൽ നെറ്റ്വര്ക്കിൽ പ്രവർത്തിക്കുന്ന മൊബൈൽ ഉപകരണങ്ങളുടേതുൾപ്പെടെ വിൽപ്പന അടുത്ത വർഷം തന്നെ ജൂണോടു കൂടി അവസാനിപ്പിക്കുമെന്നും രാജ്യത്തെ ടെലികമ്മ്യൂണിക്കേഷന്‍ ആന്റ് ഡിജിറ്റല്‍ ഗവണ്മെന്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് വിമാന സര്‍വീസ് നടത്താനൊരുങ്ങി ഫ്ലൈ ദുബൈ
ഇതോടുകൂടി രാജ്യത്തെ ടെലികോം കമ്പനികളായ ഇത്തിസാലാത്തും ഡുവും തങ്ങളുടെ 2ജി സേവനങ്ങള്‍ അവസാനിപ്പിക്കും. 5ജി അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യയിലേക്ക് ടെലികോം രംഗം മാറിയെങ്കിലും 2ജി മൊബൈല്‍ നെറ്റ്വര്‍ക്ക് ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. 1994 മുതലാണ് 2ജി മൊബൈല്‍ നെറ്റ്വര്‍ക്ക് പ്രവർത്തിച്ച് തുടങ്ങിയത്. വരുന്ന ഡിസംബറോടുകൂടി 2ജി മൊബൈല്‍ നെറ്റ്വര്‍ക്ക് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക