സന ഖാൻ ഭർത്താവ് അനസ് സയ്യദിനൊപ്പം മാലിദ്വീപിലാണ്. തിങ്കളാഴ്ച, തന്റെ യാത്രയിൽ നിന്ന് വീഡിയോകളും ചിത്രങ്ങളും പങ്കുവച്ചു കൊണ്ട് അവർ സോഷ്യൽ മീഡിയയിലെത്തി. തന്റെ ലക്ഷ്യസ്ഥാനത്തേക്ക് ഒരു സീപ്ലെയിനിൽ കയറി പിന്നീട് ചില ചിത്രങ്ങൾക്ക് ബീച്ചിൽ പോസ് ചെയ്തതെങ്ങനെയെന്ന് സന ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചു.
ആദ്യ വീഡിയോയിൽ, അനസിന്റെ കൈകളിൽ പിടിച്ച് സന നടന്നു നീങ്ങുന്നത് കാണാം. വീഡിയോയിൽ അവർ ബ്ലാക്ക് ആൻഡ് വൈറ്റ് ബുർഖയും ഹിജാബും ധരിച്ചിരുന്നു, വെളുത്ത ജാക്കറ്റിനൊപ്പം വെള്ള കുർത്തയും പൈജാമയുമാണ് അനസിന്റെ വേഷം.
മാലിദ്വീപിലേക്കുള്ള ഫ്ലൈറ്റിനായി അവർ കയറിയ സീ പ്ലെയിനിന്റെ ഒരു കാഴ്ചയും താമസിച്ച വാട്ടർ വില്ലകളും അവർ ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്തി. സനയെയും അനസിനെയും അവരുടെ റിസോർട്ടിൽ വെൽകം ഡ്രിങ്കുകളുമായി സ്വാഗതം ചെയ്തതും കാണാം.പിന്നീടുള്ള പോസ്റ്റിൽ, പിങ്ക്, പർപ്പിൾ നിറത്തിലുള്ള വസ്ത്രത്തിൽ സന ബീച്ചിൽ പോസ് ചെയ്തു.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക