അവസാന നിമിഷം വരെ കാൻസറിനോട് പൊരുതിയാണ് നടി ശരണ്യ ശശി ഇന്നലെ യാത്രയായത്. ശരണ്യയുടെ മരണത്തിൽ ഉറ്റവരും സഹപ്രവർത്തകരും സുഹൃത്തുക്കളും വേദനയിലാണ്. എന്നാൽ ശരണ്യയുടെ അമ്മ ദയനീയ അവസ്ഥയിലാണ്.
മകളുടെ മരണപ്പെട്ടുവെന്ന സത്യം വിശ്വസിക്കാൻ അവർക്ക് സാധിക്കുന്നില്ലെന്നതിന്റെ തെളിവാണ് തിരുവനന്തപുരത്തെ വീട്ടിൽ ശരണ്യയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ നടന്ന സംഭവം. നിരവധി പ്രമുഖരാണ് ശരണ്യയുടെ വസതിയിൽ നടിക്ക് അവസനാമായി ആദരമർപ്പിക്കാൻ എത്തിയത്.
ഒപ്പം എംഎൽഎയും നടനുമായ കെ ബി ഗണേഷ് കുമാറും എത്തിയിരുന്നു. ഗണേഷ് വീട്ടിലെത്തിയപ്പോൾ ശരണ്യയുടെ അമ്മ പറഞ്ഞ വാക്കുകൾ ആരെയും നൊമ്പരപ്പെടുത്തുന്നതാണ്. സ്വന്തം മകളുടെ വിയോഗം വിശ്വസിക്കാനാവാത്ത അമ്മ ഗണേഷിനോട് വൈകാരികമായി സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
‘ഇവരാരും ശരണ്യയെ വിളിക്കുന്നില്ല. ഗണേശ് വരാൻ കാത്തിരിക്കുകയായിരുന്നു. സർ പൾസ് നോക്കിയാൽ അവൾ കണ്ണ് തുറക്കും’- എന്നാണ് വിതുമ്പിക്കൊണ്ട് ശരണ്യയുടെ അമ്മ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക