കൊറോണ വൈറസ് ഇല്ലെന്ന് സ്ഥാപിക്കുന്നതിനായി ജോഡി മെസ്ചെക്ക് എന്ന സ്ത്രീ നടത്തുന്ന വിചിത്ര പ്രവര്‍ത്തിയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
രോഗാണുക്കളും വൈറസും ഇല്ലെന്ന് ഉറപ്പുവരുതുന്ന ഇവരുടെ രീതി പലരെയും പ്രകോപിപ്പിക്കുന്നത് കൂടിയാണ്. ഇവര്‍ സാധനങ്ങള്‍ വാങ്ങാനായി എത്തിയ കോളറാഡോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ കൈകൊണ്ട് സ്പര്‍ശിക്കുന്നതെല്ലാം നക്കുന്നതായി വീഡിയോയില്‍ കാണാം.
ട്രോളി ഹാന്‍ഡില്‍ മുതല്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ഫ്രിഡ്ജ് ഡോര്‍ ഹാന്‍ഡില്‍ വരെ ഇവര്‍ നക്കുന്നു. മാസ്കും ഗ്ലൗസും ധരിക്കാതെ സന്ദര്‍ശിക്കുന്ന പൊതുഇടങ്ങളിലെല്ലാം കൊറോണ വൈറസ് ഇല്ലെന്ന് സ്ഥാപിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ഇവരുടെ വാദം.
കൂടാതെ രോഗാണുക്കള്‍ രോഗപ്രതിരോധശേഷിയെ ശക്തിപ്പെടുത്തും, രോഗാണുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് വഴി ആസ്ത്മ, അലര്‍ജി തുടങ്ങിയവയെ ചെറുക്കാനാകുമെന്നും ഇവര്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.
Karen (Jodie Meschuk) licks grocery store items to “disprove” viruses. pic.twitter.com/2RJtGzPWyb
— Karen (@crazykarens) August 8, 2021
‘ആന്റിവാക്സ്’ എന്ന വാക്സീന് വിരുദ്ധ കമ്മ്യൂണിറ്റി വഴി ഇവര്‍ നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക