മുൻ മന്ത്രിയും എംഎൽഎയുമായ കെ.ടി ജലീലിന് വധഭീഷണി. ശബ്ദ സന്ദേശമായി വാട്സ്ആപ്പിലേക്കാണ് ഭീഷണി എത്തിയത്. ലീഗിനെതിരെ സംസാരിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും സഞ്ചരിക്കുന്ന വാഹനത്തിന്റെ ബ്രേക്കൊന്ന് പോയാല്‍ മതിയെന്നും സന്ദേശത്തിൽ പറയുന്നു. സിപിഎമ്മിനൊപ്പം ചേർന്നുള്ള നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും വാഹനാപകടമുണ്ടാക്കി കൊലപ്പെടുത്തുമെന്നുമാണ് ഭീഷണി. എന്നാൽ, ഭീഷണിക്ക് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.
തീരുമാനത്തിൽ നിന്ന് പിന്മാറി, സ്കൂളുകൾ തുറക്കില്ലെന്ന് മഹാരാഷ്ട്ര സർക്കാർ
സന്ദേശത്തിൽ ഹംസ എന്നാണ് പരിചയപ്പെടുത്തുന്നത്. എന്നാൽ, ഇത് ശരിയായ പേരാണെന്ന് വ്യക്തമല്ല. മുസ്ലിം ലീഗിന്റെ അനുഭാവിയാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നതെന്നാണ് സൂചന. മുസ്ലിം ലീഗിനെതിരെ സംസാരിക്കുമ്പോള്‍ ഇരിക്കുന്ന കൊമ്പാണ് മുറിക്കുന്നതെന്ന് ഓര്‍ക്കണമെന്നും ഒരുപാട് യാത്ര ചെയ്യുന്നയാളാണ് അത് മറന്ന് പോകരുതെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. ഭീഷണിയെ തുടർന്ന് തെളിവ് സഹിതം പരാതി ഡിജിപിയ്ക്ക് നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക