സ്കൂളുകൾ തുറക്കുവാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി മഹാരാഷ്ട്ര സർക്കാർ. ആഗസ്റ്റ് 17 മുതൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുവാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, വിഷയത്തിൽ കോവിഡ് ടാസ്ക് ഫോഴ്സിന്റെ എതിർപ്പിനെ തുടർന്നാണ് തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറിയത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും വിദ്യാഭ്യാസ വകുപ്പും ടാസ്ക് ഫോഴ്സും ചേർന്നുള്ള കൂടിക്കാഴ്ചയിലാണ് സ്കൂളുകൾ തുറക്കുവാനുള്ള തീരുമാനം മാറ്റിയത്.
മമ്മൂട്ടിക്ക് ആദരവുമായി ബി.ജെ.പി, കെ സുരേന്ദ്രന് നടന്റെ വീട്ടിലെത്തി പൊന്നാടയണിയിച്ചു
നഗരപ്രദേശങ്ങളിലുള്ള സ്കൂളുകളിലെ 8 മുതൽ 12 വരെയുള്ള ക്ലാസുകളും ഗ്രാമങ്ങളിൽ 5 മുതൽ 12 വരെയുള്ള ക്ലാസുകളുമാണ് ഓഗസ്റ്റ് 17 മുതൽ തുറക്കാൻ തീരുമാനിച്ചിരുന്നത്. അതേസമയം, രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഞായറാഴ്ച മുതൽ മാളുകളിൽ പ്രവേശിക്കാൻ അനുമതി നൽകിയിരുന്നു. വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്ക് മറ്റ് ഇളവുകളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 41195 പുതിയ കോവിഡ് കേസുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക