സംസ്ഥാനത്ത് ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു. മൂലമറ്റത്തെ ജനറേറ്റുകളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്. ആറ് ജനറേറ്ററുകൾ പ്രവര്‍ത്തന രഹിതമായതാണ് രാത്രി 7.30 മുതല്‍ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുവാൻ ഇടയാക്കിയത്. ജനറേറ്ററുകൾ പ്രവർത്തന രഹിതമായതോടെ നിയന്ത്രണമേർപ്പെടുത്താൻ നിർദേശം നൽകുകയായിരുന്നു.
തുടർന്ന് ഇതര സംസ്ഥാനങ്ങളിലെ വൈദ്യുതി ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ നിന്നും വൈദ്യുതി എത്തിക്കുകയായിരുന്നു. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രതിസന്ധി മറിക്കടക്കുന്നതിനായി ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി എത്തിച്ചത്. ജനറേറ്ററിലേക്ക് കറന്റ് കൊടുക്കുന്ന ബാറ്ററിയുടെ തകരാറാണ് ജനറേറ്ററുകള്‍ നിന്നു പോകാന്‍ കാരണമായതെന്നാണ് വിശദീകരണം. സംസ്ഥാനത്തിന് പുറത്തു നിന്നും 400 മെഗാ വാട്ട് വൈദ്യുതി കിട്ടി തുടങ്ങിയതോടെ വൈദ്യുതി നിയന്ത്രണം പിൻവലിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക