സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവർത്തന സമയം വർധിപ്പിച്ചു. ഓണത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കുവാനാണ് പുതിയ തീരുമാനമെന്നാണ് വിശദീകരണം. രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം എട്ട് മണി വരെ മദ്യശാലകൾ തുറക്കുവാനാണ് തീരുമാനം. മദ്യശാലകള്‍ക്ക് മുന്നിലെ ആൾക്കൂട്ടത്തെ നിയന്ത്രിക്കുവാൻ സാധിച്ചില്ലെങ്കിൽ ഔട്ട്ലെറ്റുകള് അടച്ചിടണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം താക്കീത് കൊടുത്തിരുന്നു.
നയൻതാരയുമായി കൊമ്പു കോർത്ത് അജ്മൽ തിരിച്ചു വരുന്നു! നെട്രിക്കൺ ട്രെയിലർ കത്തി കയറി !!!
ബെവ്കോ, കണ്‍സ്യുമര്‍ ഫെഡ് ഔട്ട്ലെറ്റുകള്‍ക്കും പുതിയ പ്രവര്‍ത്തന സമയം ബാധകമാണ്. പ്രവർത്തന സമയം നീട്ടി നൽകണമെന്ന ബെവ്കോ എംഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്. ഹൈക്കോടതിയുടെ നിർദേശം കൂടി കണക്കിലെടുത്താണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക