പാചകത്തിനും ഔഷധത്തിനുമായി ഉപയോഗിക്കുന്ന വെളുത്തുള്ളി (Garlic). നിരവധി രോഗങ്ങൾക്കുള്ള ഉത്തമ മരുന്നാണ്.ഇതിന്റെ കാണ്ഡമാണ് ഉപയോഗയോഗ്യമായ ഭാഗം. പാചകത്തിൽ രുചിയും മണവും കൂട്ടുന്നതിന് വെളുത്തുള്ളി ഉപയോഗിക്കുന്നു.
വെള്ളുള്ളി, വെള്ളവെങ്കായം, പൂണ്ട് എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയ നാമം അല്ലിയം സാറ്റിവം എന്നാണ്.
വെളുത്തുള്ളിയുടെ ഗുണങ്ങൾ
1. രക്തസമ്മർദം കുറയ്ക്കും വെളുത്തുള്ളിയുടെ ഗുണങ്ങൾ രക്തസമ്മർദ്ദത്തിന് മികച്ച ഒരു പ്രതിവിധിയാണ് വെളുത്തുള്ളി. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന പോളിസൾഫൈഡിനെ ചുവന്ന രക്താണുക്കൾ ഹൈഡ്രജൻ സൾഫൈഡ് ആക്കി മാറ്റുന്നു. ഈ ഹൈഡ്രജൻ സൾഫൈഡും ര്കതത്തിൽ കലർന്ന് രക്തസമ്മർദം കുറയ്ക്കുന്നു.
2. ഹൃദയാരോഗ്യം
ഹൃദയാരോഗ്യം പ്രായമാകുമ്പോൾ ഹൃദയത്തിലെ രകത ധമനികൾക്ക് വികസിക്കാനുള്ള കഴിവ് നഷ്ടപ്പെടാറുണ്ട്. ഇങ്ങനെ ഫ്രീ ഓക്സിജൻ റാഡിക്കലുകളുടെ അഭാവം മൂലമുള്ള പ്രശ്നങ്ങൾ മറികടക്കാൻ വെളുത്തുള്ളി സഹായിക്കുന്നു. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫർ രക്തകുഴലുകളിൽ തടസ്സങ്ങളുണ്ടാകാതെ സംരക്ഷിക്കുന്നു. ആന്റി ബാക്ടീരിയൽ ബാക്ടീരിയകളോടും വൈറസിനോടും രോഗണുക്കളോടും പ്രതിരോധം തീർത്ത് ശരീരത്തെ സംരക്ഷിക്കാനുള്ള ശക്തി വെളുത്തുള്ളിക്കുണ്ട്. ഭക്ഷ്യ വിഷബാധ തടയുവാനും വെളുത്തുള്ളിക്ക് സാധിക്കുന്നു
3 രക്തം കട്ടപിടിക്കുന്നത് തടയും
രക്തം കട്ടപിടിക്കുന്നത് തടയും ശരീരത്തിൽ രക്തം കട്ടപിടിക്കുന്നത് തടയാൻ വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അജോയീൻ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക