വധൂവരന്മാർക്കായി പൂക്കൾ കൊണ്ടുള്ള മാസ്ക് ഒരുക്കി തമിഴ്നാട്ടിലെ മധുരയിലുള്ള മോഹൻ എന്ന പൂക്കച്ചവടക്കാരൻ. ഇതിനായി സര്‍ജിക്കൽ മാസ്ക്കുകളെ പൂക്കൾ കൊണ്ട് അലങ്കരിക്കുകയാണ് ചെയ്തത്. കോവിഡിനെതിരെയുള്ള ബോധവത്കരണമാണ് ഇതിലൂടെ മോഹന്റെ ലക്ഷ്യം.
വിവിധതരം പൂക്കൾ ഉപയോഗിച്ച് വ്യത്യസ്തമായ ഡിസൈനുകളിലുള്ള മാസ്ക്കുകൾ മോഹൻ തയാറാക്കുന്നുണ്ട്. ‘‘സർക്കാരിന്റെ കർശന നിർദേശം ഉണ്ടെങ്കിലും വിവാഹത്തിന് ആരും മാസ്ക് ധരിക്കുന്നില്ല. മാസ്ക് ധരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഞാൻ ഇത്തരം മാസ്ക്കുകൾ നിർമിക്കുന്നത്’’– മോഹൻ വാർത്താ ഏജൻസി എഎൻഐയോടു പറഞ്ഞു.
Tamil Nadu | Mohan, a flower vendor in Madurai makes floral masks exclusively for brides, grooms to raise awareness about COVID-19
"Despite govt orders, people don't wear masks at weddings. I make these floral masks to encourage brides, grooms to wear them," he said (10.08) pic.twitter.com/1gJKK3S68p
— ANI (@ANI) August 11, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക