ന്യൂഡല്‍ഹി: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും അവരുടെ സുരക്ഷയ്ക്കായി നിയോഗിച്ച അര്ധസൈനികരുമുള്പ്പടെ ഇരുന്നൂറോളം ഇന്ത്യന്‍ പൗരന്മാര് കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്.
കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനായി ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് വിമാനങ്ങള്‍ കാബൂളിലെത്തി. കാബൂള്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ രണ്ട് വിമാനങ്ങളും തുടര്‍ ഉത്തരവുകള്‍ക്കായി കാത്തിരിക്കുകയാണ്. കാബൂള്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ പ്രവേശിച്ചവരെ സൈന്യം നീക്കം ചെയ്യുന്നുണ്ടെന്നാണ് സൂചന. വിമാനത്താവളത്തിലെ സ്ഥിതി മെച്ചപ്പെട്ട ശേഷമായിരിക്കും റെസ്ക്യൂ മിഷന് ആരംഭിക്കുക.
കാബൂളില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിനുളള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി കാബിനറ്റ് സെക്രട്ടറി കൂടിക്കാഴ്ച നടത്തി. അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ നാല് കോണ്‍സുലേറ്റുകള്‍ നേരത്തെ തന്നെ അടയ്ക്കുകയും ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക