കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിനാൽ തന്നെ ജാഗ്രത കൈവിടാതിരിക്കുക എന്നത് അത്യവശ്യമായ കാര്യമാണ്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് മഹാരാഷ്ട്ര ലോക്ക്ഡൗൺ പിൻവലിച്ചത്. എന്നാൽ, ജനങ്ങൾ കോവിഡ് പ്രോട്ടോകോൾ ലംഘിക്കുകയാണെങ്കിൽ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. നിയന്ത്രണങ്ങൾ ലഘൂകരിക്കുമ്പോൾ കൂടുതൽ ജാഗ്രതയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം; ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും
മഹാമാരിയില്‍ നിന്നും സംസ്ഥാനത്തെയും രാജ്യത്തെയും മോചിപ്പിക്കാന്‍ ജനങ്ങള്‍ ഒരുമിച്ച് പ്രവർത്തിക്കണം. കോവിഡ് കേസുകൾ കൂടുന്ന സാഹചര്യമുണ്ടായാൽ സംസ്ഥാനം വീണ്ടും ലോക്ക്ഡൗണിലേക്ക് പോകും. മരുന്നുകൾ ലഭിക്കാനുണ്ടെങ്കിലും ഓക്സിജനിൽ ക്ഷാമം വന്നേക്കാമെന്നും അദ്ദേഹം പറയുന്നു. മറ്റ് രാജ്യങ്ങളില്‍ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ഉണ്ടാകുന്നു. ഭീഷണി നമ്മളെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക