തിരുവനന്തപുരം: ഓണക്കിറ്റുകളുടെ വിതരണം പൂര്‍ത്തിയാക്കുന്നതിനായി വ്യാഴം, വെള്ളി ദിവസങ്ങളില്‍ റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും.
ഇതുവരെ 50 ലക്ഷത്തോളം കിറ്റ് വിതരണം ചെയ്തു. 30 ലക്ഷത്തോളം കാര്‍ഡ് ഉടമകള്‍ ഇനിയും കിറ്റ് വാങ്ങാനുണ്ട്.
കിറ്റ് ലഭ്യത ഉറപ്പാക്കാന്‍ ഈ ദിവസങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ ഭക്ഷ്യമന്ത്രിയുടെ ഓഫിസില്‍ പ്രത്യേക സെല്‍ രൂപവത്കരിച്ചു.
9446443064, 7907762654, 9656586069, 7012600086, 8921500553, 8330805595 നമ്പറുകളിൽ ബന്ധപ്പെടാം
പ്രതികരിക്കാൻ ഇവിടെ എഴുതുക