ദുൽഖർ സൽമാൻ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ദുൽഖറിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന മൂന്നാമത് ബോളിവുഡ് ചിത്രം ഒരുങ്ങുകയാണ്. ആര് ബാല്‍കിയാണ് ചിത്രത്തിന്റെ സംവിധാനമെന്നാണ് വിവരം. നേരത്തെ തന്നെ ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ അമിതാഭ് ബച്ചനും വേഷമിടുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. പൂജ ഭട്ട്, സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ്; ഗവ വൃദ്ധസദനത്തിലേക്ക് ഓണക്കോടി നല്കി
ചിത്രത്തിൽ അതിഥി വേഷത്തിലായിരിക്കും അമിതാഭ് ബച്ചൻ എത്തുക. കര്വാന് എന്ന ചിത്രമാണ് ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. ബച്ചനൊപ്പം ദുല്‍ഖര്‍ സൽമാൻ എത്തുന്നു എന്ന റിപ്പോർട്ടുകൾ വന്നതോടെ താരത്തിന്റെ ആരാധകരും ആവേശത്തിലാണ്. കര്വാനു ശേഷം സോയ ഫാക്ടര്‍ ആണ്ദുൽഖർ എത്തിയ ബോളിവുഡ് ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക