നടി മിയ ജോർജ് അടുത്തിടെയാണ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയായ സന്തോഷം മിയ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകനു പേരു നൽകിയിരിക്കുന്നതെന്നും മിയ പരിചയപ്പെടുത്തിയിരുന്നു.
മകനൊപ്പമുള്ള ഓണചിത്രം പങ്കുവയ്ക്കുകയാണ് മിയ ഇപ്പോൾ. കേരളസാരിയിൽ അതിസുന്ദരിയായ മിയയെ ആണ് ചിത്രത്തിൽ കാണാനാവുക.
2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കണ്സ്ട്രക്ഷന് കമ്പനി ഉടമയാണ് അശ്വിന്. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും താൽക്കാലികമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു മിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക