ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹോമിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സംവിധായകന് ജൂഡ് ആന്റണി ജോസഫ് സിനിമ കണ്ട് അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്.
റോജിന്‍ എന്ന സംവിധായകനോട് അസൂയ തോന്നിയ സിനിമയാണ് ഹോം. പിന്നെ ഇന്ദ്രന്‍സ് എന്ന നടനും മനുഷ്യനും തന്നെ കരയിച്ചുവെന്നും ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു.
‘Home സിനിമ കണ്ടു. ഒന്നും പറയാനില്ല. ഒരു സംവിധായകന് എന്ന നിലയില്‍ ഒരു എഴുത്തുകാരന് എന്ന നിലയില്‍ റോജിന്‍ തോമസിനോട് അസൂയ തോന്നിയ സിനിമ.
വിജയ് ബാബു എന്ന മനുഷ്യന് മുത്താണ്. Decisions okke pakka. പക്ഷെ ഇന്ദ്രന്‍സ് എന്ന നടനും മനുഷ്യനും ആണ് എന്നെ തകര്‍ത്തു കളഞ്ഞത്. കരഞ്ഞു ഒരു വഴിക്കായി.’ – ജൂഡ് ആന്റണി ജോസഫ്
പ്രതികരിക്കാൻ ഇവിടെ എഴുതുക