കാബൂൾ : കാബൂൾ എയർപോർട്ടിൽ അഫ്ഗാൻ സൈന്യവും പാശ്ചാത്യ സുരക്ഷാ സേനയും അജ്ഞാതരായ അക്രമികളും തമ്മിൽ വെടിവയ്പ്പ് . ജർമ്മൻ സൈന്യത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ആക്രമണത്തില്‍ ഒരു അഫ്ഗാൻ സൈനികൻ കൊല്ലപ്പെട്ടു,
വിദേശ സൈനികര്‍ക്ക് നേരെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ജര്‍മ്മന്‍ സായുധ സേനയാണ് വിമാനത്താവളത്തില്‍ വെടിവെയ്പ് നടന്ന കാര്യം അറിയിച്ചത്.
കാബൂൾ വിമാനത്താവളത്തിൽ ശനിയാഴ്ചയുണ്ടായ തിക്കിലും തിരക്കിലും അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഏഴ് പേർ മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക