ചിത്രയ്ക്ക് ആദരാഞ്ജലികൾ അർപിച്ചിരിച്തുകൊണ്ടുള്ള ഒരു കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് ‘അമരം ‘ സിനിമയിൽ ചിത്രയുടെ സഹതാരമായിരുന്ന മാതു.
ചലച്ചിത്രമേഖലയിലെ തന്റെ ആദ്യ സുഹൃത്തായിരുന്നു ചിത്ര എന്ന് മാതു ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
“ചിത്രയുടെ കുടുംബത്തെ എന്റെ അനുശോചനം അറിയിക്കുകയാണ്. ചലച്ചിത്രമേഖലയിലെ എന്റെ ആദ്യ സുഹൃത്തായിരുന്നു അവർ.
ഒരുപാട് നല്ല ഓർമ്മകൾ ഞങ്ങൾ ഒരുമിച്ച് പങ്കിട്ടു. റെസ്റ്റ് ഇൻ പീസ് ചിത്ര. നിങ്ങൾ അപ്രതീക്ഷിതമായി വിട പറഞ്ഞത് എന്റെ ഹൃദയത്തെ തകർക്കുന്നു.
താങ്കളെക്കുറിച്ചുള്ള ഓർമ്മകൾ ഒരിക്കലും ഞങ്ങളെ വിട്ടുപോകില്ല. ഞങ്ങളുടെ ഹൃദയത്തിൽ താങ്ക ദീർഘകാലം ജീവിക്കും. ദൈവം നിങ്ങളുടെ കുടുംബത്തിന് ശാന്തിയും സമാധാനവും നൽകട്ടെ,” മാതു കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക