കാബുള്‍: അഫ്ഗാന് പൊലീസ് മേധാവിയെ താലിബാന് അതിക്രൂരമായി കൊലപ്പെടുത്തുന്ന വീഡിയോ പുറത്ത് .
ഹെറാത്തിലെ ബാദ്ഗിസ് പ്രവിശ്യയിൽ പോലീസിന് നേതൃത്വം നൽകിയ അഫ്ഗാൻ പോലീസ് മേധാവി ഹാജി മുല്ല അച്ചാക് സായിയെ താലിബാൻ ക്രൂരമായി വധിച്ചു.
സായുധരായ താലിബാൻ ആളുകളുടെ മുന്നിൽ അദ്ദേഹം കണ്ണടച്ച് മുട്ടുകുത്തി ഇരിക്കുന്നത് വീഡിയോയില്‍ കാണാം. ജീവനില്ലാത്ത ശരീരം നിലത്തു വീഴുന്നതുവരെ അവർ നിരവധി തവണയാണ് വെടിവയ്ക്കുന്നത്.
ഈ ക്രൂരമായ വധശിക്ഷ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ക്കിടയിലും താലിബാന് മാറിയിട്ടില്ലെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക