കാബുള്‍: കാബൂളിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയ സന്തോഷം പ്രകടിപ്പിച്ച ഇന്ത്യന്‍ പൗരന്മാരുടെ സന്തോഷ പ്രകടനത്തില്‍ നിരാശ പ്രകടിപ്പിച്ച് ശ്രീലങ്കയിലെ അഫ്ഗാനിസ്ഥാൻ അംബാസഡർ എം അഷ്റഫ് ഹൈദരി. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ട്വിറ്റർ പോസ്റ്റിലാണ് അദ്ദേഹം തന്റെ അസ്വസ്ഥത പരസ്യമായി പ്രകടിപ്പിച്ചത്.
കാബൂളിൽ നിന്ന് പലായനം ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ ആഘോഷിക്കുന്നത് കണ്ട് അദ്ദേഹം നിരാശനായി. ‘എത്ര ദയനീയമാണ്, എത്ര സംവേദനക്ഷമതയില്ലാത്തതാണ്. അഫ്ഗാനികളെ പിന്നിലാക്കാൻ എന്തൊരു സന്തോഷം! ഞങ്ങൾ ഒപ്പിട്ട തന്ത്രപരമായ പങ്കാളിത്ത കരാർ ഓർക്കുക. ഞങ്ങൾ അത് മറക്കില്ല! ’ട്വീറ്റ് ചെയ്തതിന് തൊട്ടുപിന്നാലെ അഷ്റഫ് ഹൈദരി അത് ഡിലീറ്റ് ചെയ്തു.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയുടെ വീഡിയോ ട്വീറ്റിന് മറുപടിയായാണ് അഷ്റഫ് ഈ ട്വീറ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക