കൊല്ലം: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് കുണ്ടറയില്‍ ലൈറ്റ് ആന്റ് സൗണ്ട് ഉടമ ജീവനൊടുക്കി. കൈതാക്കോട് കല്ലു സൗണ്ട്സ് ഉടമ സുമേഷ് (47) ആണ് ഇന്നലെ രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക ബാധ്യതകളാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കഴിഞ്ഞ ലോക്ഡണിന് മുമ്പാണ് ഭാര്യയുടേയും ഭര്‍ത്താവിന്റേയും പേരിലുള്ള വസ്തു പണയപ്പെടുത്തി സുമേഷ് ബാങ്ക് വായ്പ എടുത്ത് കല്ലു ലൈറ്റ് ആന്റ് സൗണ്ട്സ് തുടങ്ങിയത്.
അതിന് ശേഷം ലോക്ഡൗണ്‍ വന്നതോടെ ഉത്സവങ്ങളും പൊതുപരിപാടികളും ഇല്ലാതായി. ഇതോടെ വായ്പ തിരിച്ചടക്കാനാകാത്ത സ്ഥിതിയായി. കടബാധ്യത രൂക്ഷമായതിനെ തുടര്‍ന്ന് സുമേഷ് ജീവനൊടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക