വണ്ടൂർ: തിരുവാലി കോട്ടോലയിൽ വീട് നിർമ്മാണ ജോലിക്കിടെ സ്ലാബ് തകർന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. മുർഷിദാബാദ് സ്വദേശിയായ സമീർ (26 )ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം.
കോട്ടോല സ്വദേശിക്ക് വേണ്ടി നിർമ്മാണം പുരോഗമിച്ചിരുന്ന വീടിന്റെ രണ്ടാം നിലയിൽ ജോലി ചെയ്യവേയാണ് അപകടമുണ്ടായത്. ചുമർ തേക്കുന്ന ജോലിക്കിടെ ഇതര സംസ്ഥാന തൊഴിലാളികൾ നിന്ന സ്ളാബ് തകർന്ന് താഴേക്ക് വീഴുകയായിരുന്നു.
സംഭവസ്ഥലത്ത് വച്ച് തന്നെ സമീർ മരിച്ചു. ഒപ്പമുണ്ടായിരുന്ന കൊൽക്കത്ത സ്വദേശി സാബിറി (33) നെ സാരമായ പരുക്കുകളോടെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക