രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ വന്‍തോതില്‍ കൂടിയ സാഹചര്യത്തില്‍ ഇപ്പോള്‍ ക്യൂആര്‍ കോഡ് ഉപയോഗിച്ചുള്ള പണമിടപാടുകള്‍ സര്‍വസാധാരണമാകുകയാണ്. ഓട്ടോറിക്ഷകളില്‍ പോലും ക്യൂആര്‍ കോഡ് ഉപയോഗിച്ച് പേയ്മെന്റ് നടത്താം.
എന്നാല്‍ ഇതോടൊപ്പം ക്യൂആര്‍ കോഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകളും വ്യാപകമാവുകയാണെന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ കേരള പോലീസ് നല്‍കുന്നത്.
യുപിഐ പ്ലാറ്റ്ഫോമില്‍ ക്യൂആര്‍ കോഡ് ഉപയോഗിച്ച് പണമിടപാട് നടത്തുന്നവര്‍ സൈബര്‍ തട്ടിപ്പുകാരുടെ വലയില്‍ വീഴുന്ന സംഭവങ്ങള്‍ കൂടി വരുന്ന പശ്ചാത്തലത്തിലാണ് പൊലീസിന്റെ ജാഗ്രതാനിര്‍ദേശം. കൊച്ചിയില്‍ ഇത്തരത്തിലുള്ള നിരവധി സൈബര്‍ തട്ടിപ്പ് കേസുകളാണ് പൊലീസ് അന്വേഷിക്കുന്നത്.
യുപിഐ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തിയവരാണ് കൂടുതലായും തട്ടിപ്പിന് ഇരയായത്. അടുത്തിടെ, വ്യാപാരികളും റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരുമാണ് കൂടുതലായി സൈബര്‍ തട്ടിപ്പില്‍ വീണത്. ആദ്യം വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചശേഷമാണ് തട്ടിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക