തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരെ ആക്രമണങ്ങൾ കൂടുന്ന സാഹചര്യത്തിൽ ആശുപത്രികളിലെ സുരക്ഷാസംവിധാനം മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സർക്കാർ ആശുപത്രികളിൽ വിരമിച്ച സൈനികരെ സുരക്ഷാ ഉദ്യോഗസ്ഥരായി നിയമിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ആശുപത്രികളിലെ സിസിടിവി ക്യാമറകൾ പൊലീസ് എയ്ഡ് പോസ്റ്റുമായും ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സ്വകാര്യ ആശുപത്രികളിലും സുരക്ഷ കൂട്ടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക