കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ബോംബ് സ്ഫോടനം. ചാവേര്‍ സ്ഫോടനമെന്ന് സൂചന, സ്ഥലത്ത് വെടിവയ്പുണ്ടായെന്നും റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതായി അമേരിക്കന്‍ പ്രതിരോധ വക്താവ്്. കാബൂള്‍ വിമാനത്താവളത്തില്‍ ഐഎസ് ആക്രമണ സാധ്യതയുള്ളതിനാല്‍ ആളുകള്‍ ഒഴിഞ്ഞുപോകണമെന്ന് യു.എസും ബ്രിട്ടനും മുന്നറിയിപ്പുനല്‍കിയിരുന്നു.
വിമാനത്താവളത്തിലെ മൂന്ന് കവാടങ്ങളിലുള്ളവരോട് ഉടന്‍ തിരിച്ചു പോകാനും അമേരിക്ക നിര്‍ദേശിച്ചു. ഭീക്രാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് നിര്‍ദേശമെന്ന് റിപ്പോര്‍ട്ടുണ്ട്. സൈനിക പിന്മാറ്റം പൂര്‍ത്തിയാക്കാന്‍ താലിബാന് അനുവദിച്ച സമയം അവസാനിക്കാന്‍ അഞ്ചുദിവസം മാത്രം ബാക്കി നില്‍ക്കെ ആയിരത്തി അഞ്ഞൂറോളം അമേരിക്കന്‍ പൗരന്മാര് അഫ്ഗാന്റെ പലഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക