മലയാളത്തിൽ മാത്രമല്ല തമിഴിലും നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്ത താരമാണ് നടി മുക്ത. സിനിമയിൽ സജീവമല്ലെങ്കിലും ടെലിവിഷൻ സീരിയലുകളിൽ താരം അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ മുക്തയുടെ മകൾ കൺമണി എന്ന കിയാര അമ്മയുടെ വഴിയേ അഭിനയരംഗത്തേക്ക് എത്തുകയാണ്.
സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളാകുന്ന പത്താം വളവ് എന്ന ചിത്രത്തിലൂടെയാണ് കിയാര അഭിനയരംഗത്ത് അരങ്ങേറുന്നത്.
എം. പത്മകുമാർ ആണ് ചിത്രത്തിന്റെ സംവിധാനം. സംഗീതത്തിലും മോണോ ആക്ടിലും കഴിവ് തെളിയിക്കുന്ന കൺമണി മുക്തയുടെ ഭർതൃസഹോദരിയും ഗായികയുമായ റിമിടോമിയുടെ യൂട്യൂബ് ചാനലിലെ കുക്കറി ഷോകളിലും പ്രത്യക്ഷപ്പെടാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക