തിരുവനന്തപുരം: മലയിന്‍കീഴ് ഊരൂട്ടമ്പലം റോഡില്‍ താലൂക്ക് ആശുപത്രിക്ക് സമീപം നിയന്ത്രണംവിട്ട ടിപ്പര്‍ മതിലില്‍ ഇടിച്ച് ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ സൈമണ്രാജ്, പ്രതികുമാര്, രമേശന്, സൈലസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകിട്ട് 4.20 നായിരുന്നു അപകടം നടന്നത്. മലയിന്‍കീഴില്‍ നിന്ന് ഊരൂട്ടമ്പലം ഭാഗത്തേക്ക് പോകുകയായിരുന്നു ടിപ്പര്‍. അപകടത്തിൽ ടിപ്പറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. സൈമണിന് ഫിറ്റ്സ് വന്നതാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
ടിപ്പര്‍ മതിലിലിടിച്ചപ്പോള് വാഹനത്തിന് മുകളിലിരുന്ന രണ്ടുപേര്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. സ്ഥലത്തെത്തിയവര്‍ പരിക്കേറ്റവരെ ആംബുലന്‍സുകളില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക