തിരുവനന്തപുരം: കൊവിഡ് മഹാമാരി മൂലം മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് ധനസഹായം നൽകാൻ 3.19 കോടി രൂപ സർക്കാർ അനുവദിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മാനദണ്ഡങ്ങളനുസരിച്ച് 87 കുട്ടികളെ ഈ പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുണ്ട്. മൂന്ന് ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും കുട്ടിക്ക് 18 വയസ്സാവും വരെ മാസംതോറും 2000 രൂപയുമാണ് അനുവദിക്കുന്നത്.
ഈ കുട്ടികളുടെ ഡിഗ്രീ വരെയുള്ള വിദ്യാഭ്യാസ ചെലവുകൾ സംസ്ഥാന സര്ക്കാര് വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക