പാലക്കാട്: കളിക്കുന്നതിനിടെ കവുങ് തലയില്‍ വീണ് ഏഴു വയസുകാരിക്ക് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരപ്പുഴയില്‍ തൊട്ടി പറമ്ബില്‍ മൊയ്തീന് കുട്ടിയുടെ മകള്‍ ടി പി ഫാത്തിമ സന (ഏഴ്) ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെ വീടിന് സമീപത്തെ തോട്ടത്തില്‍ കളിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ശക്തമായ കാറ്റില്‍ കവുങ്ങ് കടപുഴകി വീഴുകയായിരുന്നു.
കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് ഉടന്‍ തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
എന്നാല്‍ വഴി മധ്യേ കുട്ടിയുടെ മരണം സംഭവിച്ചു. മുതുക്കുറിശ്ശി കെ വി എ എല്‍ പി സ്കൂളിലെ രണ്ടാം ക്ലാസം വിദ്യാര്‍ഥിനിയാണ് ഫാത്തിമ സന. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക