ഒലിവറിനെ പോലെ സ്മാര്‍ട്ട് ഫോണ്‍ മുതലാളിയാകാന്‍ ഞാനും ഒന്നും രണ്ട് തവണ ശ്രമിച്ചിരുന്നുവെന്ന് ഇന്ദ്രന്‍സ്, എന്റെ കൈയ്യിലുളളത് പഴയ മട്ടിലുളള കീപാഡ് ഫോണാണ്. സാംസങ്ങിന്റെ ബി350ഇ എന്ന മോഡല്‍ മൂവായിരം രൂപയ്ക്കടുത്തെ വിലയുളളൂ, ഇന്ദ്രന്‍സ് പറയുന്നു.
ഒലിവറിനെ പോലെ സ്മാര്‍ട്ട് ഫോണ്‍ മുതലാളിയാകാന്‍ ഞാനും ഒന്നും രണ്ട് തവണ ശ്രമിച്ചിരുന്നു. പക്ഷേ നടന്നില്ല. മകനും മരുമകനും ചേര്‍ന്ന് പലവട്ടം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം പഠിപ്പിക്കാന്‍ നോക്കിയെങ്കിലും എന്റെ തലയില്‍ അതൊന്നും കയറിയില്ല.
ഓരോ തവണ ഫോണെടുക്കുമ്പോഴും എന്തെങ്കിലും പ്രശ്നമുണ്ടാക്കും. പിന്നെ അത് തീര്‍ക്കാന്‍ മക്കളുടെ സഹായം തേടണം. കുറെക്കഴിഞ്ഞപ്പോള്‍ മടുത്തു. പഴയമട്ടിലുളള ഫോണിലേക്ക് തന്നെ മാറി. അദ്ദേഹം പറഞ്ഞു.
ഹോം സിനിമയിലെ ഒലിവര്‍ ട്വിസ്റ്റായി മലയാള സിനിമാ പ്രേക്ഷകരെ വീണ്ടും വിസ്മയിപ്പിച്ചിരിക്കുകയാണ് ഇന്ദ്രന്‍സ്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാനായി മക്കളുടെ സഹായം തേടുന്ന ഒരു കഥാപാത്രമായാണ് ഇന്ദ്രന്‍സ് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക