സര്‍ക്കാരിന്റെ ആസ്ഥാന കൊമേഡിയന്‍ പട്ടം തനിക്ക് മാത്രമുള്ളതാണ്. കേരളത്തിലെ സര്‍ക്കാര്‍ അംഗീകൃത കൊമേഡിയന്‍ താന്‍ മാത്രമാണെന്ന് നടന് സുരാജ് വെഞ്ഞാറമൂട്.
2013ന് ശേഷം സംസ്ഥാന ചലചിത്ര പുരസ്കാരത്തില്‍ നിന്നും മികച്ച ഹാസ്യതാരം എന്ന കാറ്റഗറി ഒഴിവാക്കിയിരുന്നു. തനിക്ക് ശേഷം ആരും വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ച് കാണും എന്നാണ് സുരാജ് കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ തമാശയോടെ പറയുന്നത്.
ഒരു കലാകാരനെ സംബന്ധിച്ച് അയാള്‍ നില്ക്കുന്ന സ്പേസില്‍ ഒരു അംഗീകാരം ലഭിക്കുക എന്നത് വളരെ വലിയ കാര്യമാണ്. അതില്പരം സന്തോഷം വേറെയില്ലെന്നും സുരാജ് പറയുന്നു. മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചതോടെ പല സംവിധായകരും തന്നെ കോമഡി റോളുകളില്‍ കാസ്റ്റ് ചെയ്യാന്‍ മടിച്ചിരുന്നതായും സുരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക