വിഷമുള്ളതായാലും വിഷമില്ലാത്തതായായും പാമ്പിനെ കാണുന്നതേ മിക്ക ജീവികൾക്കും പേടിയാണ്. അതുകൊണ്ട് തന്നെ പാമ്പിനെ കാണുമ്പോഴേ അവയെല്ലാം വഴിമാറുകയാണ് പതിവ്. എന്നാൽ കോഴിഫാമിൽ മുട്ട മോഷ്ടിക്കാനെത്തിയ കറുത്ത പാമ്പിനെ ധൈര്യപൂർവം നേരിടുന്ന പിടക്കോഴിയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഫാമുടമയായ യുവതി കോഴിക്കൂട്ടിൽ കയറിയിരുന്ന പാമ്പിനെ നീണ്ട കമ്പുപയോഗിച്ച് തട്ടി താഴേക്കിട്ടു. പിന്നാലെയെത്തിയ കോഴി പാമ്പിനെ ആക്രമിക്കുകയായിരുന്നു.
പാമ്പിനെ ആക്രമിച്ച കോഴി അതിന്റെ ശരീരത്തിൽ പലതവണ കൊത്തുന്നതും ദൃശ്യത്തിൽ കാണാം. പാമ്പ് സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് ഇഴഞ്ഞു പോകുന്നത് വരെ കോഴി അതിനെ പിന്തുടർന്നു. ഫാം .ഉടമയുടെ വളർത്തു നായയും സംഭവം നടക്കുന്നതിനിടയിൽ അവിടെയുണ്ടായിരുന്നു. നായ പാമ്പിനു സമീപത്തേക്ക് പോകാൻ ശ്രമിക്കുമ്പോൾ യുവതി അതിനെ നിയന്ത്രിക്കുന്നുണ്ടായിരുന്നു.വൈറൽഹോഗ് ആണ് ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.
This brave chicken managed to successfully chase off a black racer snake! 😲🐍🐔#viralhog #snake #chickens #brave #standyourground #Georgia pic.twitter.com/9zKG5IInWM
— ViralHog (@ViralHog) August 25, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക