തൃശ്ശൂർ മിണാലൂരിൽ കിണറ്റിൽ ദുരൂഹസാഹചര്യത്തിൽ അഞ്ജാതന്റെ മൃതദേഹം കണ്ടെത്തി.
മിണാലൂർ ബൈപാസിനടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. വടക്കാഞ്ചേരി പോലീസും അഗ്നിശമന സേനാംഗങ്ങളും നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. മൃതദഹേം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക